തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജുവാര്യർ രംഗത്ത്. അഞ്ച് ടിവികൾ സംഭാവന നൽകാൻ മഞ്ജു സന്നദ്ധത അറിയിച്ചു. ഡിവൈഎഫ്‌ഐ സ്റ്റേറ്റ് കാൾ സെന്ററിലേക്ക് നേരിട്ട് വിളിച്ചാണ് മഞ്ജു സഹായ വാഗ്ദാനം നൽകയത്. മഞ്ജുവിന് ഡിവൈഎഫ്‌ഐ നന്ദി അറിയിച്ചു.
മഞ്ജു വാര്യർക്ക് പിന്നാലെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തി. ബി ഉണ്ണികൃഷ്ണൻ മൂന്ന് ടിവികൾ സംഭവാന ചെയ്യും.
ലോക്ക്ഡൗണിനെ തുടർന്ന് വിദ്യാർത്ഥികൾക്കായി സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത കുട്ടികളെ സഹായിക്കാനാണ് ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ടിവി ചലഞ്ചിന് തുടക്കമിട്ടത്. ഒന്നിലധികം ടിവി സ്വന്തമായുള്ളവരും വാങ്ങി നൽകാൻ തയ്യാറുള്ളവരും ചലഞ്ച് ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.
ടിവി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിന്റെ നാനാവിഭാഗങ്ങളിൽ നിന്നുള്ളവർ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സംഘടന അറിയിച്ചു. ഹൈബി ഈഡൻ എംപിയും ടാബ്‌ലറ്റ് വിതരണം നടത്തിയിരുന്നു.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം അപ്രാപ്യമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതോടെ സംഭവം ചർച്ചയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates