ഡീസലിന്‌ റെക്കോര്‍ഡ് വില; ലിറ്ററിന് 70 രൂപ

ഡീസല്‍ ഒരു ലിറ്ററിന് 70 രൂപ 08 പൈസ -  ഡീസലിനും പെട്രോളിനും തമ്മിലുള്ള വില വിത്യാസം ഏഴുരൂപമാത്രം - 
ഡീസലിന്‌ റെക്കോര്‍ഡ് വില; ലിറ്ററിന് 70 രൂപ
Updated on
1 min read

തിരുവനന്തപുരം: കേരളത്തില്‍ ഡീസലിനും പെട്രോളിനും തമ്മിലുള്ള വില വിത്യാസം ഏഴുരൂപമാത്രം. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ ഒരു ലിറ്ററിന് 70 രൂപ 08 പൈസയാണ്. 

ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19പൈസ കൂടി 70ലേക്കെത്തിയത്. കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 68.78 ആയി. കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. 74.86 കൊച്ചിയിലെ പെട്രോള്‍ വില. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍. 74.8
 

ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന ചൂണ്ടിക്കാണിച്ചാണ് പെട്രോളിയം കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.പെട്രോളിയം കമ്പനികള്‍ വില കൂട്ടുന്നതിന് ആനുപാതികമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കൂടി ചേരുമ്പോഴാണ് ഇന്ധനവില ഇത്രയും വര്‍ധിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com