

ന്യൂഡൽഹി: സാഹിത്യനിരൂപകയും പ്രഭാഷകയുമായ ഡോ. എം. ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാത്മീകി രാമായണം എന്ന സംസ്കൃത കവിതയുടെ വിവർത്തനമാണ് ലീലാവതി ടീച്ചറെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
നേരത്തേ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ രാമവർമ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലീലാവതിയെ തേടിയെത്തിയിട്ടുണ്ട്. ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വർണ്ണരാജി, അമൃതമശ്നുതേ, കവിതാരതി, നവതരംഗം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
1927 സെപ്തംബര്‍ 16-ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലാണ് ലീലാവതിയുടെ ജനനം. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates