

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമാകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമലംഘനങ്ങള്‍ക്കുളള ശിക്ഷ കര്‍ശനമാക്കുന്നതിന് പുറമേ പിഴത്തുകയില്‍ വന്‍ വര്‍ധനയും പ്രാബല്യത്തില്‍ വന്നു.
മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ്ങിനിടെ 'കൈകളില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ സംവിധാനങ്ങള്‍' (ഹാന്‍ഡ്‌ഹെല്‍ഡ് കമ്യൂണിക്കേഷന്‍ ഡിവൈസസ്) ഉപയോഗിക്കുന്നതാണു കുറ്റകരം. മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് വഴി കാറിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. മോട്ടോര്‍ വാഹനനിയമത്തില്‍ അപകടകരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലാണു ഭേദഗതിയുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates