തട്ടിക്കൊണ്ടുപോവല്‍ അല്ല, യുവതി കാമുകനൊപ്പം ഒളിച്ചോടിയത്; ചിറ്റാരിക്കലിലെ പട്ടാപ്പകല്‍ 'തട്ടിക്കൊണ്ടുപോയ' കഥയിലെ വാസ്തവം ഇങ്ങനെ

തട്ടിക്കൊണ്ടുപോവല്‍ അല്ല, യുവതി കാമുകനൊപ്പം ഒളിച്ചോടിയത്; ചിറ്റാരിക്കലിലെ പട്ടാപ്പകല്‍ 'തട്ടിക്കൊണ്ടുപോയ' കഥയിലെ വാസ്തവം ഇങ്ങനെ
തട്ടിക്കൊണ്ടുപോവല്‍ അല്ല, യുവതി കാമുകനൊപ്പം ഒളിച്ചോടിയത്; ചിറ്റാരിക്കലിലെ പട്ടാപ്പകല്‍ 'തട്ടിക്കൊണ്ടുപോയ' കഥയിലെ വാസ്തവം ഇങ്ങനെ
Updated on: 
1 min read

കാസര്‍കോട്:കാസര്‍ക്കോട് ചിറ്റാരിക്കലില്‍ കുഞ്ഞിനൊപ്പം കാണാതായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പൊലീസ്.   ഇവരെ കോഴിക്കോട്ടു വച്ചു കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്.

ചിറ്റാരിക്കല്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയും മൂന്നുവയസ്സുകാരന്‍ മകനെയുമാണ് രാവിലെ പത്തരയോടെ വീട്ടില്‍നിന്നു കാണാതായത്. കാറിലെത്തിയ സംഘം ഇരുവരെയും വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. 

അക്രമിസംഘം വീട്ടിലെത്തിയ വിവരം യുവതി ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചിരുന്നു. വീട്ടില്‍ ഒരു സംഘമെത്തിയെന്നും അവര്‍ തങ്ങളെ ഉപദ്രവിക്കുന്നെന്നുമായിരുന്നു ഫോണിലൂടെ പറഞ്ഞത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. 

ഭര്‍ത്താവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതിയെയും കുഞ്ഞിനെയും മറ്റൊരാളോടൊപ്പം കോഴിക്കോട്ടുവച്ചു പിടികൂടി. റെയില്‍വേ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. സംഭവം തട്ടിക്കൊണ്ടുപോവല്‍ അല്ലെന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കിനാണ് യുവതി തട്ടിക്കൊണ്ടുപോവല്‍ കഥ ചമച്ചതെന്നും വ്യക്തമായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com