തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ്; അങ്കമാലി പൊലീസ് സ്റ്റേഷനില്‍ എട്ടു പൊലീസുകാര്‍ നിരീക്ഷണത്തില്‍

അങ്കമാലി പൊലീസ് സ്‌റ്റേഷനില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ്; അങ്കമാലി പൊലീസ് സ്റ്റേഷനില്‍ എട്ടു പൊലീസുകാര്‍ നിരീക്ഷണത്തില്‍
Updated on
1 min read

കൊച്ചി: അങ്കമാലി പൊലീസ് സ്‌റ്റേഷനില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ എട്ട് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂര്‍ സ്വദേശിയെ മറ്റു രണ്ടു പേര്‍ക്കൊപ്പം പൊലീസ് പിടികൂടിയത്.  ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പ്രതികളിലൊരാള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കത്തില്‍ വന്ന േെപാലീസുകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം, എറണാകുളം ജില്ലയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. ജില്ലയില്‍ ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിലെല്ലാം രോഗവ്യാപനം രൂക്ഷമാണ്. ചെല്ലാനം ക്ലസ്റ്ററില്‍ പുതുതായി 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുദിവസം കൊണ്ട് 97 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ചെല്ലാനത്ത് മാത്രം കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 170 ആയി.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. എങ്കിലും രോഗബാധ പുറത്തേക്ക് പടരുമോ എന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്. ചെല്ലാനത്ത് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പൂര്‍ത്തിയായി. ഇതോടെ ഗുരുതരമായ രോഗികളെ മാത്രം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com