തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി മുങ്ങി മരിച്ചു; അപകടം കുടുംബത്തോടൊപ്പം കളിക്കവെ

കടവില്‍ കുടുംബത്തോടൊപ്പം കളിക്കുന്നതിന് ഇടയില്‍ കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തി
തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി മുങ്ങി മരിച്ചു; അപകടം കുടുംബത്തോടൊപ്പം കളിക്കവെ
Updated on: 
1 min read

കോതമംഗലം: തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. നെടുമ്പാശേരി സ്വദേശിനിയായ ശ്വേത(17)യാണ് പെരിയാറില്‍ മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം തട്ടേക്കാട് എത്തിയ ശ്വേത റിസോര്‍ട്ടിന് മുന്‍വശമുള്ള കടവില്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. 

കടവില്‍ കുടുംബത്തോടൊപ്പം കളിക്കുന്നതിന് ഇടയില്‍ കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തി. ആ കുട്ടിയെ പിടിക്കുന്നതിനായി പിന്നാലെ പോയപ്പോഴാണ് ശ്വേത അപകടത്തില്‍പ്പെട്ടത്. വനപാലകരും, കുട്ടമ്പുഴ പൊലീസും ചേര്‍ന്ന നടത്തിയ തെരച്ചിലില്‍ ശ്വേതയെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ശ്വേതയ്ക്ക് നീന്തല്‍ അറിയാമായിരുന്നു. പക്ഷേ അടിയൊഴിക്കില്‍ പെട്ടതോടെ രക്ഷപെടാന്‍ സാധിക്കാതെ പോയി. കാപ്പശേരി ഗവ.സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ശ്വേത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shigella
P P Divya
 today top five news
Seeram Sambasiva Rao IAS
X

FOLLOW US

ON GOOGLE DISCOVER