തനിയെ ഓടാന്‍ മോഹം.., പോര്‍ച്ചില്‍ കിടന്ന കാര്‍ സ്വയം സ്റ്റാര്‍ട്ടായി, മുന്നോട്ടുനീങ്ങി ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു, റോഡും കടന്ന് കാനയിലേക്ക്; അമ്പരപ്പ് 

വെറുതെ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി ഓടിയതു മൂലമുണ്ടായ പൊല്ലാപ്പ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: വെറുതെ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി ഓടിയതു മൂലമുണ്ടായ പൊല്ലാപ്പ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. കാക്കനാട് ഉണിച്ചിറയില്‍ വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറാണ് തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ടുനീങ്ങിയത്. തുടര്‍ന്ന് ഗേറ്റ് ഇടിച്ചു തുറന്ന് റോഡ് കുറുകെ കടന്നു കാനയുടെ സ്ലാബില്‍ ഇടിച്ചാണ് കാര്‍ നിന്നത്.

ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം. കാര്‍ സ്റ്റാര്‍ട്ടാകുന്നതിന്റെയും ഗേറ്റിലിടിക്കുന്നതിന്റെയും ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കാര്‍ റോഡ് കുറുകെ കടന്ന് സ്ലാബില്‍ ഇടിച്ചിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിരക്കേറിയ ഇടപ്പളളി-പുക്കാട്ടുപടി റോഡില്‍ കാര്‍ സ്വയം കുറുകെ കടന്നതെന്നോര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് അമ്പരപ്പ് മാറുന്നില്ല. 

പുലര്‍ച്ചെയായതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് അപകടമൊഴിവാക്കി. ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com