തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ വനിതകള്‍ എത്തും; ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല; അനുനയിപ്പിക്കാനുള്ള പൊലീസ് നീക്കം പരാജയം

തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ സംഘം എത്തും - ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല - അനുനയിപ്പിക്കാനുള്ള പൊലീസ് നീക്കം പരാജയം
തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ വനിതകള്‍ എത്തും; ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല; അനുനയിപ്പിക്കാനുള്ള പൊലീസ് നീക്കം പരാജയം
Updated on
1 min read

പമ്പ: ശബരിമല ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്ന നിലപാടുമായി മനിതി സംഘം. ദര്‍ശനത്തിനായി എത്തിയ സംഘം സ്വയം കെട്ടു നിറച്ചു. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്. കെട്ടു നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സംഘം സ്വയം കെട്ടു നിറച്ചത്. പോലീസ് മനീതി സംഘവുമായുള്ള ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ മലകയറുമെന്ന നിലപാടില്‍ ഉറച്ചുനില്‍്ക്കുകയാണ് മനീതി സംഘം. മനീതി നേതാവ് ശെല്‍വിയുമായി ഉന്നതപൊലീസ് സംഘം ചര്‍ച്ച നടത്തും

ദര്‍ശനം നടത്താന്‍ പോലീസ് സുരക്ഷ നല്‍കണമെന്നും മനീതി സംഘം ആവശ്യപ്പെട്ടു. എന്നാല്‍ മല കയറുന്നത് സംബന്ധിച്ച് പൊലീസ് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് മനീതി നേതാവ് തിലകവതി പറഞ്ഞു. സെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. അതേസമയം യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

ശബരിമലയിലേക്ക് പുറപ്പെട്ട ചെന്നൈയിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘത്തെ തടയാന്‍ ബി.ജെ.പി.പ്രവര്‍ത്തകരുടെ ശ്രമം. കട്ടപ്പന പാറക്കടവിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ നീക്കി 'മനിതി' അംഗങ്ങളുമായി പൊലീസ് യാത്ര തുടരുന്നു . ഇവരെ തടയാനായി കുമളി ചെക്‌പോസ്റ്റിനുസമീപം ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുന്നു. 

'മനിതി' അംഗങ്ങള്‍ കുമളി കമ്പംമെട്ട് വഴി എത്തുമെന്നാണ് വിവരം. യുവതികളുള്‍പ്പെടെ നാല്‍പ്പതോളം പേരാണ്  അയ്യപ്പദര്‍ശനത്തിനായി പുറപ്പെട്ടത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് പല വഴികളിലൂടെ അതിര്‍ത്തി കടക്കുകയാണ് ലക്ഷ്യം.


തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേരും, കേരളം, കര്‍ണാടക, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇരുപത്തിയഞ്ചോളം പേരുമാണ് സംഘത്തിലുള്ളത്. എങ്ങനെ, ഏതു വഴിയില്‍ ശബരിമയില്‍ എത്തും എന്ന കാര്യത്തില്‍ മനിതി ഭാരവാഹികള്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല.  പ്രതിഷേധം മുന്നില്‍ കണ്ട് രഹസ്യമായാണ് നീക്കങ്ങള്‍. ചെന്നൈയില്‍ നിന്ന് ചിലര്‍ റോഡ് മാര്‍ഗവും മറ്റ് ചിലര്‍ ട്രെയിനിലും കോട്ടയത്തെത്തും. ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ഒരുക്കിയിരുന്നു. 

മധുരയില്‍ നിന്ന് റോഡ് മാര്‍ഗവും ഒരു സംഘം ശബരിമല ലക്ഷ്യമാക്കി യാത്ര ചെയ്യുന്നുണ്ടെന്നാണ് സൂചന. ചിലര്‍ മാല അണിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ പമ്പയില്‍ നിന്ന് മാലയിട്ട് കെട്ട് മുറുക്കും. അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരും പുരുഷന്‍മാരും സംഘത്തിലുണ്ടെന്നാണ് വിവരം. ആവശ്യമായ സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മനിതി ഭാരവാഹികള്‍ക്ക് നേരത്തെ ഉറപ്പു നല്‍കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള യാത്രയില്‍ പ്രതിഷേധമുണ്ടായാല്‍ താല്‍ക്കാലികമായി യാത്ര അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹായമഭ്യര്‍ഥിക്കാനാണ് സംഘത്തിന്റെ നീക്കം. കേരളത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുടെ കൂടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യാത്രയെന്നും മനിതി ഭാരവാഹികള്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com