താജ്മഹലിന്റെ ചരിത്രത്തെ ചിലര്‍ വികൃതമാക്കാന്‍ ശ്രമിക്കുന്നു: പിണറായി

താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ ചിലര്‍ വികൃതമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
താജ്മഹലിന്റെ ചരിത്രത്തെ ചിലര്‍ വികൃതമാക്കാന്‍ ശ്രമിക്കുന്നു: പിണറായി
Updated on
1 min read

തിരുവനന്തപുരം: താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ ചിലര്‍ വികൃതമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരെ നീക്കം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്തിടെ ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ്മഹല്‍ നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു ബിജെപി നേതാവ് സംഗീത് സോമിന്റെ വിവാദ പരാമര്‍ശം. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തങ്ങള്‍ മാറ്റുമെന്നാണ് സംഗീത് സോം കഴിഞ്ഞദിവസം പറഞ്ഞത്. ഇതിന് മറുപടിയായാണ് പിണറായി രംഗത്ത് വന്നിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com