തിരുവനന്തപുരം മേയര്‍ക്ക് കോവിഡ് ഇല്ല; പരിശോധനാഫലം നെഗറ്റീവ്

നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ മേയര്‍ ക്വാറന്റൈനില്‍ പോയിരുന്നു.
തിരുവനന്തപുരം മേയര്‍ക്ക് കോവിഡ് ഇല്ല; പരിശോധനാഫലം നെഗറ്റീവ്
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ മേയര്‍ ക്വാറന്റൈനില്‍ പോയിരുന്നു.

രണ്ട് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കൊപ്പം സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത മേയറും ഡെപ്യൂട്ടി മേയറും നിരീക്ഷണത്തില്‍ പോയത്. 

കഴിഞ്ഞ 18 ന് നടത്തിയ പരിശോധനയിലാണ് വികസസന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 7 കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ഇവര്‍ യോഗത്തില്‍ പങ്കെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com