തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും പീഡിപ്പിച്ചു; അറസ്റ്റ്

അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍.
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും പീഡിപ്പിച്ചു; അറസ്റ്റ്
Updated on
1 min read

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്തും പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പലതവണ കുട്ടിയെ പിതാവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി അച്ഛന്‍ പീഡിപ്പിക്കുകയായിരന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com