തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മകൻ കസ്റ്റഡിയിൽ

വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മകൻ കസ്റ്റഡിയിൽ
Updated on
1 min read

പത്തനംതിട്ട: തിരുവല്ല കവിയൂരിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇയാൾക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം മാതാപിതാക്കളുമാ‌യി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടംത്തിനായി വിട്ടുനൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com