തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു ; കൊല്ലപ്പെട്ടത് ഇരട്ടക്കൊലക്കേസ് പ്രതി

2019 ഏപ്രില്‍ 24 ന് രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ
തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു ; കൊല്ലപ്പെട്ടത് ഇരട്ടക്കൊലക്കേസ് പ്രതി
Updated on
1 min read

തൃശൂര്‍ : തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. വരടിയം  അവണൂര്‍ സ്വദേശി സിജോ(28) ആണ് കൊല്ലപ്പെട്ടത്. തൃശൂര്‍ മുണ്ടൂരില്‍ വെച്ചാണ് സംഭവം. പേരാമംഗലം ഇരട്ടക്കൊലക്കേസിലെ പ്രതിയായിരുന്നു.

ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റോഡില്‍ വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

2019 ഏപ്രില്‍ 24 ന് രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vellappally Natesan
APM Muhammad Haneesh
Kannur church dead boy controversy
Pinarayi Vijayan, V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com