തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ, നടു ഉളുക്കി; സുരേഷ് ഗോപിയെ കളിയാക്കി സംവിധായകന്റെ പോസ്റ്റ്‌

തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ.നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം
തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ, നടു ഉളുക്കി; സുരേഷ് ഗോപിയെ കളിയാക്കി സംവിധായകന്റെ പോസ്റ്റ്‌
Updated on
1 min read

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്ത് തൃശൂരിന് വേണ്ടി എപ്പോഴും ഞാന്‍ ഉണ്ടാകുമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ ആവര്‍ത്തിച്ചുള്ള വാക്കുകള്‍. എംപിയായി തെരഞ്ഞടുക്കപ്പെട്ടാല്‍ തൃശൂരിലെ ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി തൃശൂരിലേക്ക് താമസം മാറ്റുമെന്നായിരുന്നു സുരേഷ് ഗോപിയുടെ അവകാശവാദം. എന്നാല്‍ കനത്തമഴയില്‍ തൃശൂര്‍ കെടുതി അനുഭവിക്കുകയാണ്. ഈ സമയത്ത് സുരേഷ് ഗോപിയുടെ അസാന്നിധ്യത്തെ കളിയാക്കി സമൂഹമാധ്യമത്തില്‍ സംവിധായകന്‍ നിഷാദ് ഇ്ട്ട കുറിപ്പ് വൈറലാകുന്നു. 

ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്. തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ.നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം.ക്ഷിണം കാണും..അതാ .രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന്‍ ഹോമിച്ച ലിനുവിന്റ്‌റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു.മോഹന്‍ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു.സഹായവും വാഗ്ദാനം ചെയ്തു.എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂവെന്ന് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

Just Remember That !!!!
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്...
ഇതിവിടെ പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍,ഈ ചിത്രം തന്നെ ഉത്തരം നല്‍കും...Comparison അല്ല കേട്ടോ..
ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്...വാക്കിലല്ല,പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയര്‍..ഇപ്പോള്‍ ഇതെഴുതുമ്പോള്‍,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നാല്‍പ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു...അടുത്ത ലോഡിനായി നമ്മടെ പൈലുകള്‍ റെഡിയാണണ്ണാ...ചിലരുടെ ഭാഷയില്‍ ദേ പോയീ..ദാ വന്നൂ...
അനന്തപദ്മനാഭന്റ്‌റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം...എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയില്‍ വരണം...ഒന്നു നിവര്‍ന്ന് നില്‍ക്കണമെന്കില്‍....അത് ചരിത്രം...
തെക്കന്‍ മാസ്സാണ്...മരണ മാസ്സ്...
NB 
ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്...തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം..ക്ഷിണം കാണും..അതാ ...രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന്‍ ഹോമിച്ച ലിനുവിന്റ്‌റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു...മോഹന്‍ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു...എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂ...
Just Remember That...!!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com