തൊടുപുഴയില്‍ ഒരുമാസം പഴക്കമുള്ള 800കിലോ മത്സ്യം പിടിച്ചെടുത്തു

വെങ്ങല്ലൂര്‍ മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് വാന്‍ തടഞ്ഞു
തൊടുപുഴയില്‍ ഒരുമാസം പഴക്കമുള്ള 800കിലോ മത്സ്യം പിടിച്ചെടുത്തു
Updated on: 
1 min read

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വെങ്ങല്ലൂര്‍ മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് വാന്‍ തടഞ്ഞു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ഒരു മാസത്തോളം പഴക്കമുള്ള ആവോലി, വറ്റ എന്നീ മീനുകളാണ് വാനിലുണ്ടായിരുന്നത്. മീന്‍ കയറ്റി അയച്ച കൊച്ചിയിലെ ഏജന്‍സിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER