തോണി മറിഞ്ഞ് കാണാതായ ന്യൂസ് സംഘത്തിലെ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
തോണി മറിഞ്ഞ് കാണാതായ ന്യൂസ് സംഘത്തിലെ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
Updated on
1 min read

വൈക്കം: വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. മാതൃഭൂമി ന്യൂസിന്റെ കാര്‍ ഡ്രൈവര്‍ ബിപിന്‍ ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രാദേശിക ലേഖകന്‍ സജി (46) യുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. 

പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. ന്യൂസ് സംഘത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനേയും, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായരേയും തിങ്കളാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

പ്രദേശവാസികളും, ഫയര്‍ഫോഴ്‌സും, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ ഒഴുക്കില്‍ പെട്ട് നിയന്ത്രണം തെറ്റി മറിഞ്ഞത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister V D Satheesan
Kerala High Court
Marriage fraud case
vellappally natesan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com