തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പര്‍ മാറ്റി പ്രചരിപ്പിച്ച തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് സൈബര്‍ ഡോം.ഗവണ്‍മെന്റ് പരസ്യത്തില്‍ അക്കൗണ്ട് നമ്പരുകള്‍ മാത്രം മാറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. തട്ടിപ്പിനു ശ്രമിച്ച ട്രിച്ചി സ്വദേശി പിടിയിലായി.
എല്ലാ ഗവണ്‍മെന്റ് സെറ്റുകളിലും പ്രവേശിച്ചാല്‍ അക്കൗണ്ടുകള്‍ കാണാനാകുമെന്നും ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി.ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്തും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates