നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളില്‍ സ്ത്രീശബ്ദമുണ്ടെന്ന് ദിലീപ്: പൊലീസ് മറച്ചുവച്ചെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളില്‍ സ്ത്രീശബ്ദമുണ്ടെന്ന് ദിലീപ്: പൊലീസ് മറച്ചുവച്ചെന്ന് ആരോപണം

നടിയെ ആക്രമിച്ച ദൃശ്യങ്ങളില്‍ സ്ത്രീശബ്ദമുണ്ടെന്നും ഇത് നടിയുടേതാണെന്ന് ഉറപ്പില്ലെന്നും പ്രതി ദിലീപ് ഹൈക്കോടതയില്‍.
Published on

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളില്‍ സ്ത്രീശബ്ദമുണ്ടെന്നും ഇത് നടിയുടേതാണെന്ന് ഉറപ്പില്ലെന്നും പ്രതി ദിലീപ് ഹൈക്കോടതയില്‍. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചിരിക്കുന്നത്. വീഡിയോയിലെ സ്ത്രീ ശബ്ദം അക്രമിക്കപ്പെട്ട നടിയുടേതാണോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശമുണ്ടെന്നും വീഡിയോയില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് തങ്ങള്‍ സംശയിക്കുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വീഡിയോയില്‍ നടിയുടെ ശബ്ദം തീവ്രത കുറഞ്ഞിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചു. 


നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എന്തിനെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് അഡ്വ.രാമന്‍പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ തുടങ്ങുന്നതിന് മുമ്പ് തനിക്ക് ദൃശ്യങ്ങള്‍ ലഭിക്കണം എന്നാണ് ദിലീപിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം അങ്കമാലി കോടതി നിരസിച്ചിരുന്നു. സുതാര്യമായ ഒരു വിചാരണയ്ക്ക് ഈ ദൃശ്യങ്ങല്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് ദിലീപ് വാദിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com