ജനരോഷം; നടി ലക്ഷ്മി പ്രമോദിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; മതിയായ കാരണമല്ലെന്ന് കോടതി

നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭര്‍തൃമാതാവ് ആരീഫാബീവി എന്നിവരാണ് മുന്‍കൂര്‍ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്
ജനരോഷം; നടി ലക്ഷ്മി പ്രമോദിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; മതിയായ കാരണമല്ലെന്ന് കോടതി
Updated on
1 min read

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. മുഖ്യപ്രതി ഹാരീസിന്റെ ബന്ധുക്കള്‍ക്കും റംസിയുടെ മരണത്തില്‍ പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം. ജാമ്യാപേക്ഷയില്‍ ഒന്‍പതിന് വിധി പറയും. 

സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭര്‍തൃമാതാവ് ആരീഫാബീവി എന്നിവരാണ് മുന്‍കൂര്‍ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന വാദത്തോട്, അതു ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. റിമാന്‍ഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച്് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി റസിയയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇവരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷന്‍സ് കോടതിയെ സമീപിച്ചത്. ലക്ഷ്മിയുമായി റംസി അടുപ്പത്തിലായിരുന്നു. ഇരുവരും ചേര്‍ന്ന് ടിക്ടോക് വിഡിയോകളും മറ്റും ചെയ്തിട്ടുമുണ്ട്.

ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി തൂങ്ങിമരിച്ചെന്നുമാണ് പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com