നടിക്കെതിരായ ആക്രമം: അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ച സംഭവുമായി എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്
നടിക്കെതിരായ ആക്രമം: അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി
Updated on: 
1 min read

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവുമായി എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്..മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ പൊലീസ് എംഎല്‍എമാരായ പിടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു

അന്‍വര്‍ സാദത്ത് എംഎല്‍എ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. നടിയെ ആക്രമിക്കപ്പെട്ട ശേഷവും അന്‍വര്‍ സാദത്തും ദിലീപും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്‍വര്‍ സാദത്തിന് അറിയാമെന്നും ചില കേന്ദ്രങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഇക്കാര്യം അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടായിരുന്നു അന്‍വര്‍ സാദത്തിന്റെത്. എന്നാല്‍ തന്നെ ഇതുവരെ അന്വേഷണസംഘം തന്റെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായില്ലെന്നായിരുന്നു പിടി തോമസ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട ശേഷം ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയതും പിടി തോമസ് എംഎല്‍എയായിരുന്നു. പിടി തോമസ് എംഎല്‍എയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER