നടിയെ അക്രമിച്ച കേസ് വീണ്ടും കുഴയുന്നു; ദിലീപിനയച്ച കത്തില്‍ സുനില്‍കുമാറിന്റെ കയ്യക്ഷരമല്ല

നടിയെ അക്രമിച്ച കേസ് വീണ്ടും കുഴയുന്നു; ദിലീപിനയച്ച കത്തില്‍ സുനില്‍കുമാറിന്റെ കയ്യക്ഷരമല്ല
Updated on
1 min read

എറണാകുളം: നടിയെ അക്രമിച്ച കേസ് വീണ്ടും വഴിത്തിരിവില്‍. പുറത്തുവന്ന കത്തിന്റെ ആധികാരതയില്‍ സംശയമെന്ന് സുനില്‍കുമാറിന്റെ വക്കീല്‍. നടന്‍ ദിലീപിന് സുനില്‍കുമാര്‍ കത്തയച്ചിട്ടില്ലെന്നും വക്കീല്‍. സുനിലിന്റെ കയ്യക്ഷരം ഇങ്ങനെയല്ലെന്നും ഇത്രയും ഭംഗിയായി സുനില്‍കുമാര്‍ എഴുതില്ലെന്നും കത്തിലെ കുത്തും കോമയും പോലും സുനിലിന്റെ കയ്യക്ഷരവുമായി യോജിക്കുന്നില്ലെന്നും സുനിലിന്റെ വക്കീല്‍ അഡ്വ.കൃഷ്ണകുമാര്‍. 

കത്ത് തയ്യാറാക്കിയത് സുനില്‍കുമാറിന്റെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയാണെന്നും ചില വിവരങ്ങള്‍ ലഭിക്കുന്നു. വിഷ്ണുവിന് കത്ത് കൈമാറിയതും ഇയ്യാളാണെന്ന് വിവരങ്ങള്‍ പുറത്തുവരുന്നു. ഇന്നലെ സുനില്‍കുമാറിന്റെ പേരില്‍ ദിലീപിനയച്ച കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തനിക്കൊപ്പം അഞ്ചുപേരേയും രക്ഷിക്കണമെന്നും നടിയെ അക്രമിച്ച ശേഷം പിടിയിലായ തന്നെ ദിലീപ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. 

ദിലീപിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നാദിര്‍ഷായെ വിളിച്ചിരുന്നെങ്കിലും നാദിര്‍ഷായും മറുപടി ഒന്നും തന്നിലെന്ന് ജയിലില്‍ നിന്നും എഴുതിയതായി കരുതുന്ന കത്തില്‍ സുനില്‍ കുമാര്‍ പറയുന്നു.സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും കത്തില്‍ സുനില്‍ കുമാര്‍ പറയുന്നു.സുനില്‍ കുമാറിന്റെ സഹതടവുകാരന്‍ വിഷ്ണു തന്റെ മാനേജര്‍ അപ്പുണ്ണിയെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് ന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com