നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് കേസ് പരിഗണിക്കുന്നത്. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മുമ്പ് തെളിവുകള്‍ ദിലീപിന് കാണാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതുകൊണ്ട് തന്നെ ദൃശ്യങ്ങളും മറ്റ് രേഖകളും വിശദ്ധമായി പരിശോധിക്കണമെന്ന് കാണിച്ചാണ് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കേസിലെ മറ്റ് പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kakkayam
Madhavikutty M S
Palchuram road closed; alternative travel arrangements from Kannur to Wayanad
PC Vishnunath
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com