നടിയ്‌ക്കെതിരായ ആക്രമണം: കാവ്യയെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു
നടിയ്‌ക്കെതിരായ ആക്രമണം: കാവ്യയെ ചോദ്യം ചെയ്തു
Updated on: 
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.

നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന. സംഭവത്തിനുശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി ഒന്നാം പ്രതി സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ലക്ഷ്യയില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് സൂചന. 

കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദിലീപിന്റെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ യുവ നടിയാണെന്ന് കരുതിയാണ് ആക്രമണത്തിന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രമുഖ നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ ദിലീപിന് ജാമ്യം നല്‍കുന്നത് ജാഗ്രതയോടെ വേണമെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister K M Shaji
CPM Does Not Protect Sexual Harassers, Says Senior Leader PK Sreemathy
R Sreelekha
V V Rajesh, R Sugathan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com