നഴ്സസ് ദിനത്തിൽ സ്വപ്ന വിട പറ‍ഞ്ഞു; സഹപ്രവർത്തകയുടെ അന്ത്യകർമം ചെയ്ത് പത്തനംതിട്ട സ്വദേശി 

നഴ്സസ് ദിനത്തിൽ സ്വപ്ന വിട പറ‍ഞ്ഞു; സഹപ്രവർത്തകയുടെ അന്ത്യകർമം ചെയ്ത് പത്തനംതിട്ട സ്വദേശി 

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ജീവനക്കാരാണ് ഇരുവരും
Published on

ന്യൂഡൽഹി:  നഴ്സസ് ദിനത്തിൽ വിട പറ‍ഞ്ഞ സഹപ്രവർത്തകയുടെ അന്ത്യകർമങ്ങൾ ചെയ്തു പത്തനംതിട്ട സ്വദേശി. ഇന്നലെ പുലർച്ചെ മരിച്ച തൊടുപുഴ സ്വദേശി ടി പി  സ്വപ്നയുടെ (46) അന്ത്യകർമങ്ങൾ സഹോദരസ്ഥാനത്ത് നിന്ന് ചെയ്തത് നഴ്സും പത്തനംതിട്ട സ്വദേശിയുമായ വിപിൻ വിജയനാണ്. ഇരുവരും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ജീവനക്കാരാണ്. 

വൃക്കരോഗിയായ സ്വപ്ന ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിനു വിധേയയായാണു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഡിസംബറിൽ തലച്ചോറിലേക്കുള്ള രക്തക്കുഴൽ പൊട്ടിയ സ്വപ്നയുടെ ഇടതുവശം തളർന്നു. ന്യൂറോ ഐസിയുവിൽ നിന്നു വാർഡിലേക്കു മാറ്റിയെങ്കിലും നില മോശമായിരുന്നു. ഡൽഹിയിൽ അമ്മ രമണിക്കൊപ്പമാണ് സ്വപ്ന താമസിച്ചിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com