നവംബർ നാലിന് കെഎസ്ആർടിസി പണിമുടക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി ജീവനക്കാർ നവംബർ നാലിന് പണിമുടക്കും
നവംബർ നാലിന് കെഎസ്ആർടിസി പണിമുടക്ക്
Updated on: 
1 min read

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി ജീവനക്കാർ നവംബർ നാലിന് പണിമുടക്കും.ശമ്പളം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം വിതരണം ചെയ്യുക,​ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കുക,​ വാടക വണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയനും വർക്കേഴ്സ് യൂണിയനും ഉൾപ്പെട്ട ടിഡിഎഫാണ് നവംബർ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
 മൂന്നിന് അർദ്ധരാത്രി മുതൽ നാലിന് അർദ്ധരാത്രി വരെയാണ് സമരമെന്ന് ജനറൽ സെക്രട്ടറി ആർ അയ്യപ്പൻ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER