നാട്ടില്‍ കോവിഡ് പരത്തും; കൊന്നുകളയും; ക്വാറന്റൈനില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ വീടാക്രമിച്ചു; കേസെടുത്തു

നാട്ടില്‍ കോവിഡ് പരത്തും; കൊന്നുകളയും; ക്വാറന്റൈനില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ വീടാക്രമിച്ചു; കേസെടുത്തു

ലോക്ക്ഡൗണ്‍ കാലത്ത് ചെന്നൈയിലെ ബന്ധുവീട്ടില്‍  ആയിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് സുരക്ഷിതമായി വീട്ടിലെത്തിച്ചത്
Published on

കോഴിക്കോട്:  ക്വാറന്റൈനില്‍ കഴിയുന്ന മുന്ന് വയസുകാരന്റെ വീടാക്രമിച്ചു. കോഴിക്കോട് ജില്ലയിലെ അത്തോളി കൊങ്ങന്നൂരാണ് സംഭവം. കഴിഞ്ഞ ദിവസം അര്‍ധരാത്രി അയല്‍വാസിയായ പുളിശേരിക്കണ്ടിമീത്തല്‍ ശ്യാംജിത്ത് ആണ് വീട് കയ്യേറിയത്. ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ്  തകര്‍ത്തതായും പരാതിയുണ്ട്.

അസഭ്യം വിളിച്ചതായും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ചെന്നൈയിലെ
ബന്ധുവീട്ടില്‍ ആയിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് സുരക്ഷിതമായി വീട്ടിലെത്തിച്ചത്. നാട്ടില്‍ കോവിഡ് പരത്തുമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ അത്തോളി പൊലീസ് കേസെടുത്തു.

ഈ ഭാഗത്ത് വ്യാജവാറ്റ് നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com