

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീനാരായണ ഗുരുവാണെന്ന, സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗം ആധ്യാത്മിക രംഗത്തും ചരിത്ര വിദ്യാര്‍ഥികള്‍ക്കിടയിലും പുതിയ ചര്‍ച്ചയ്ക്കു വഴി തുറക്കുന്നു. പ്രധാനപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശിക്കാത്ത ഇക്കാര്യം ശരിയാണോയെന്ന സംശയവുമയാി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തുവന്നു. വായിച്ച അറിവില്‍നിന്നാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും തെറ്റെന്നുബോധ്യപ്പെട്ടാല്‍ തിരുത്തുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ഇത്രയും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യം എന്തുകൊണ്ടാണ് കേരളത്തിലെ ഒരു ചരിത്രകാരനും അറിയാതെ അല്ലെങ്കില്‍ പറയാതെ പോയതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിച്ചു. വിവേകാനന്ദ സ്വാമികളുടെ ഗുരുവായ ശ്രീരാമകൃഷ്ണദേവന്റേയും ശാരദാദേവിയുടേയും ജീവിതത്തിലെ പ്രസക്തങ്ങളായ എല്ലാം മാസ്റ്റര്‍ മഹാശയന്‍ ഒപ്പിയെടുത്ത് രേഖപ്പെടുത്തിയതാണ് ശ്രീ രാമകൃഷണ വചനാമൃതം. മാസ്റ്റര്‍ മഹാശയനെപ്പോലെ ശ്രീ നാരായണഗുരുദേവനെ നിഴല്‍പോല പിന്‍തുടര്‍ന്ന് രേഖപ്പെടുത്തി മലയാളത്തിനു സമര്‍പ്പിച്ച കോട്ടുകോയിക്കല്‍ വേലായുധന്റെ ആധികാരികഗ്രന്ഥത്തിലും ഉദ്ഘാടനം ചെയ്ത മഹാകാര്യത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുല്ല. ഗുരുദേവദര്‍ശനത്തെ പൂര്‍ണമായും മലയാളത്തില്‍ പ്രൌഡഗംഭീരമായി വ്യാഖ്യനിക്കുകയും ചെയ്ത പ്രൊഫസര്‍ ജി.ബാലകൃഷ്ണന്‍ നായര്‍ ഒന്നും എവിടേയും പരാമര്‍ശിച്ചു കണ്ടില്ലെന്ന് സന്ദീപാനന്ദ ഗിരി കുറിപ്പില്‍ പറഞ്ഞു.
1914 ഒക്ടാബര്‍ 31നാണ് പെരുന്നയില്‍ എന്‍.എസ്.എസ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 1914 കൊല്ലവര്‍ഷം 1089 മേടം 28,29 കോട്ടയത്തുവെച്ചുനടന്ന കേരളീയ നായര്‍ സമാജ സമ്മേളനത്തില്‍ സന്നിഹിതനായി എന്ന് കോട്ടുകോയിക്കല്‍ വേലായുധന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുമുണ്ട്. സന്നിഹിതനും ഉദ്ഘാടകനും രണ്ടാണെന്നിരിക്കെ ന്‍.എസ്.എസ് എന്ന മഹാപ്രസ്ഥാനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതാരാണെന്ന വിവരം
പൊതുവിജ്ഞാനത്തിനായി പൊതുജനസമക്ഷം ഇതിന്റെ സത്യാവസ്ഥ എന്‍.എസ്.എസ് അറിയിക്കണ് സ്വാമി സന്ദീപാനന്ദഗിരി കുറിപ്പില്‍ പറയുന്നു.
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമ്മേളനം ശ്രീ നാരായണഗുരുദേവന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നു പ്രസംഗിച്ചിട്ടുണ്ടെന്ന് സ്വാമി ചിദാനന്ദപുരി അറിയിച്ചു. മുമ്പു വായിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നാണ് അത്തരം ഭാഷണം വന്നത്. പല സന്ദര്‍ഭങ്ങളിലും ഇപ്രകാരം സംസാരിക്കുകയുണ്ടായിട്ടുമുണ്ട്. ബാംഗളൂരില്‍ വെച്ചുനടത്തിയ ഒരു പ്രഭാഷണത്തിലെ ഈ പ്രതിപാദനം ഇയ്യിടെ വിവാദമായപ്പോള്‍ ഏത് ഓര്‍മ്മയില്‍ നിന്നാണ് അപ്രകാരം പറഞ്ഞിട്ടുണ്ടാവുക എന്നു പരിശോധിച്ചു. ഗീതാനന്ദ സ്വാമികളുടെ 'ഭഗവാന്‍ ശ്രീനാരായണഗുരു' എന്ന ഗ്രന്ഥത്തിന്റെ 126127 പുറങ്ങളില്‍ പ്രസ്തുതവിഷയം വിസ്തൃതമായി പ്രതിപാദിക്കപ്പെട്ടതു കാണുകയുണ്ടായി. ആ ഗ്രന്ഥത്തെ ഉത്തമവിശ്വാസത്തോടെ സ്വീകരിച്ച സ്മൃതിയില്‍ നിന്നായിരിക്കും അത്തരം പ്രതിപാദനം വന്നിട്ടുണ്ടാവുക- ചിദാനന്ദപുരി കുറിപ്പില്‍ പറഞ്ഞു. ഗ്രന്ഥത്തിലെ വര്‍ണന തെറ്റെങ്കില്‍ തിരുത്തപ്പെടേണ്ടതു തന്നെയാണെന്ന് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates