നിങ്ങള്‍ ക്യാബിനില്‍ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയാണ് ഇപ്പോള്‍ ഐഎഎസ് നേടിയത്; മന്ത്രി ബാലന് വിമര്‍ശനം

ശ്രീധന്യയുടെ വിജയത്തില്‍ അഭിനന്ദനമറിയിച്ച പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമ  വകുപ്പ് മന്ത്രി എകെ ബാലന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകാണ്. 
നിങ്ങള്‍ ക്യാബിനില്‍ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയാണ് ഇപ്പോള്‍ ഐഎഎസ് നേടിയത്; മന്ത്രി ബാലന് വിമര്‍ശനം
Updated on
2 min read

ശ്രീധന്യയുടെ വിജയത്തില്‍ അഭിനന്ദനമറിയിച്ച പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമ  വകുപ്പ് മന്ത്രി എകെ ബാലന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകാണ്. ശ്രീധന്യയുടെ വിജയത്തില്‍  പട്ടിക വകുപ്പു മന്ത്രിയെന്ന നിലയില്‍ വലിയ സന്തോഷമുണ്ടെന്നും 2016-17ല്‍ പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീധന്യയെന്നും മന്ത്രി എകെ ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 

ഇതിന് പിന്നാലെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നു. എന്നാലിത് വസ്തുതാവിരുദ്ധമാണെന്നാണ് മന്ത്രി എകെ ബാലന്റെ വിശദീകരണം. മന്ത്രിക്ക് മറുപടിയുമായി വീണ്ടും വിദ്യാര്‍ഥികള്‍ രംഗത്തുണ്ട്.

മന്ത്രിയെ വിമര്‍ശിച്ച് ശരണ്യമോള്‍ കെഎസ് ഫെയ്‌സ്ബുക്കില്‍ പറയുന്നതിങ്ങനെ: 

മന്ത്രി എ കെ ബാലന് ഒരു മറുപടി

സാര്‍, 
നിങ്ങള്‍ ക്യാബിനില്‍ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക് ഇപ്പോള്‍ IAS കിട്ടിയെങ്കില്‍ ആ കുട്ടി (കാണാന്‍ വന്നവര്‍ ഉള്‍പ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാല്‍ 3 വര്ഷം അവരെ മാനസികമായി പീഡിപ്പിച്ചവരില്‍ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോള്‍ ആ 30 പേരുടെ വാക്കിനേക്കാള്‍ അങ്ങേയ്ക്കു വലുത് ആ പ്രിന്‍സിപ്പല്‍ ആയിരുന്നു.. അതിനെ തുടര്‍ന്നാണ് എസി കമ്മിഷണര്‍ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാന്‍ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു IAS കിട്ടാത്തത് കൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെ ന്തിനാണ് സര്‍ ഇതുവരെ സ്വന്തമായി IAS നേടിയെടുക്കാന്‍ സാധിക്കാത്ത സിവില്‍ സര്‍വീസ് അക്കദമി ല്‍ ഈ വര്‍ഷം 300 കുട്ടികളെ ചേര്‍ത്തത്.. ഞങ്ങള്‍ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നില്‍... മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളുടേത് ആണ് .. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നല്‍കി..

2015 മുതല്‍ ICSETS പഠിച്ച 10 കുട്ടികള്‍ എങ്കിലും prelims ക്ലിയര്‍ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികള്‍ പിന്നെ ന്ത് ചെയ്യണം..മാതാ പിതാക്കന്‍ മാര്‍ക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാന്‍ പറ്റാത്തത് കൊണ്ടല്ലഞങ്ങള്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാന്‍ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തില്‍) മാതാപിതാക്കളെ ഓര്‍ത്താണ്.. അവിടെയും കൊടിയ പീഡനങ്ങള്‍ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികള്‍ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാര്‍, രാഷ്ട്രീയക്കാര്‍, സംഘടനകളെ സമീപിച്ചു.. നിരവധിപേര്‍ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലുപേക്ഷിച്ചതുപോലെ ആ കുട്ടികളെ പിന്തള്ളി. അവര്‍ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓര്‍ത്താണ്.

അങ്ങയെ കാണാന്‍ അയ്യങ്കാളിയുടെ കൊച്ചുമോന്‍ എത്തിയപ്പോള്‍ 
ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തെന്നാല്‍ പിന്നീട് നിങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അയ്യങ്കാളിയും അംബേദ്കറും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്കവിടെ നിലനില്‍ക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയര്‍ത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും ഞങ്ങള്‍ ഉയര്‍ന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോള്‍ ശ്രീധന്യ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് കിട്ടാത്തത് എന്ന് താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? എത്രയോ തവണ അവര്‍ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ നല്ല ടീച്ചേഴ്‌സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല. ICSETS വന്ന് അഡ്മിഷന്‍ എടുത്ത ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവില്‍ സര്‍വീസ് എക്‌സാമിനെപറ്റിയും. അതുകൊണ്ട് നിങ്ങള്‍ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയര്‍ത്തിയതും. ജനറല്‍ കാറ്റഗറിയിലെ കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്ന് തേങ്ങാ പറിക്കുമ്പോള്‍ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും.. ഞങ്ങള്‍ക്കും ഇത്തരത്തില്‍ ഏറ്റവും നല്ല സംവിധാനങ്ങള്‍ തന്നു നോക്കൂ ഒന്നല്ല ഞങ്ങള്‍ക്കിടയില്‍ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തില്‍ എത്തിക്കാന്‍ സാധിക്കും.. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com