

കോഴിക്കോട്: നിയന്ത്രണം വിട്ടെത്തിയ കാര് ചാലിയാറില് പതിച്ചു. ബേപ്പൂര് ജങ്കാര് ജെട്ടിക്ക് സമീപം ഇന്നലെ വൈകിട്ട ആറിനാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന തിരൂരങ്ങാടി സ്വദേശികളായ ചരത്തിന് ഫാറൂഖ്(35), വലിയപറമ്പില് ഇബ്രാഹിം(35)കക്കാട് വട്ടപ്പറമ്പില് ലത്തീഫ്(34)എന്നിവരെ നാട്ടുകാര് രക്ഷിച്ചു. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചു.
അങ്ങാടിയിലൂടെ അതിവേഗത്തില് എത്തിയ കാര് ജെട്ടിക്കു സമീപത്തെ വളവില് നിന്നു നേരെ പുഴയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട നാട്ടുകാര് വെള്ളത്തിലേക്ക് ചാടി മൂവരെയും കരകയറ്റി. അഴിമുഖത്ത് ശക്തമായ ഒഴുക്കുള്ള ജെട്ടി പരിസരത്തെ കരിങ്കല്ലുകളില് ടയര് ഉടക്കി കാര് നിന്നതാണ് യാത്രക്കാര്ക്കു രക്ഷയായത്. പിന്നീട് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ പൊലീസും ഫയര്ഫോഴ്സും രാത്രി ക്രെയിന് ഉപയോഗിച്ചു കാര് കരകയറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates