നിയന്ത്രണംവിട്ട ബസിന്റെ ചക്രത്തിനുളളില്‍ കുടുങ്ങി റോഡിലൂടെ നിരങ്ങിനീങ്ങി, യാത്രക്കാരുടെ ബഹളം; ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണംവിട്ട ബസിന്റെ ചക്രത്തിനുളളില്‍ കുടുങ്ങി റോഡിലൂടെ നിരങ്ങിനീങ്ങി, യാത്രക്കാരുടെ ബഹളം; ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറിയ ബസില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Published on

കോഴിക്കോട്: നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറിയ ബസില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങിനീങ്ങി. വഴിയാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്.

പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് സ്വകാര്യ ബസ് ഓടിക്കയറുകയായിരുന്നു. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. ദേശീയ പാതയില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം നടന്നത്. 

ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങിനീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ ബഹളം വച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു.നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കു പറ്റി. ഏതാനും ബൈക്കുകളും അശ്രദ്ധമായി വന്ന ബസ്സിടിച്ച് തകര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com