നിലം നികത്തൽ: ഡാറ്റാ ബാങ്ക് തിരുത്താൻ അവസരം, 50 സെന്റിൽ കൂടൂതലാണെങ്കിൽ കൃഷി ഓഫീസറുടെ അഭിപ്രായം തേടും 

സ്ഥ​ലം നി​ക​ത്തി​യ​ത് ക്ര​മ​പ്പെ​ടു​ത്തി ല​ഭി​ക്കാ​ൻ ന്യായവിലയുടെ നിശ്ചിതശതമാനം തുക അടച്ച് ഡാ​റ്റാ ബാ​ങ്കി​ൽ നെ​ൽ​വ​യ​ലും ത​ണ്ണീ​ർ​ത്ത​ട​വു​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​ത്താ​ൻ അ​വ​സ​രം
നിലം നികത്തൽ: ഡാറ്റാ ബാങ്ക് തിരുത്താൻ അവസരം, 50 സെന്റിൽ കൂടൂതലാണെങ്കിൽ കൃഷി ഓഫീസറുടെ അഭിപ്രായം തേടും 
Updated on
1 min read

തിരു​വ​ന​ന്ത​പു​രം: സ്ഥ​ലം നി​ക​ത്തി​യ​ത് ക്ര​മ​പ്പെ​ടു​ത്തി ല​ഭി​ക്കാ​ൻ ന്യായവിലയുടെ നിശ്ചിതശതമാനം തുക അടച്ച് ഡാ​റ്റാ ബാ​ങ്കി​ൽ നെ​ൽ​വ​യ​ലും ത​ണ്ണീ​ർ​ത്ത​ട​വു​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​ത്താ​ൻ അ​വ​സ​രം. ഇ​തി​നാ​യി ആ​ർ.​ഡി.​ഒ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ളി​ൽ വി​ല്ലേ​ജ് ഓഫി​സ​ർ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. 50 സെന്റിൽ കൂടുതലാണെങ്കിൽ കൃ​ഷി ഓ​ഫി​സ​റു​ടെ അ​ഭി​പ്രാ​യ​വും ആ​രാ​യും.

ര​ണ്ട​ര ഏ​ക്ക​റി​ൽ അ​ധി​ക​മാ​ണെ​ങ്കി​ൽ കൃ​ഷി, വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ർ.​ഡി.​ഒ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​നു​ശേ​ഷം ഭൂ​മി​യു​ടെ വി​സ്തൃ​തി​ക്ക്​ അ​നു​സൃ​ത​മാ​യി ഭൂ​നി​കു​തി നി​ശ്ച​യി​ച്ച് ത​ഹ​സി​ൽ​ദാ​ർ ഉ​ത്ത​ര​വി​ക്കും. അ​ത​നു​സ​രി​ച്ച് വി​ല്ലേ​ജ് ഓ​ഫി​സ​ർ ത​ണ്ട​പ്പേ​രി​ലും അ​ടി​സ്ഥാ​ന​നി​കു​തി ര​ജി​സ്​​റ്റ​റി​ലും ഭൂ​മി​യു​ടെ സ്വ​ഭാ​വം സം​ബ​ന്ധി​ച്ച് മാ​റ്റം​വ​രു​ത്തും. ഇ​ത്ത​രം മാ​റ്റം വി​ജ്ഞാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കും. 

ജ​ല​സം​ര​ക്ഷ​മ​ത്തി​ന്​ നീ​ക്കി​വെ​ക്കു​ന്ന ഭൂ​മി ത​ണ്ണീ​ർ​ത്ത​ട​മാ​യി രേ​ഖ​പ്പെ​ടു​ത്തും. അ​വി​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. അ​നു​മ​തി ന​ൽ​കി​യ ഭൂ​മി പു​ര​യി​ട​മെ​ന്നും ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് നീ​ക്കി​വെ​ച്ച​ത് നി​ലം-​ജ​ല സം​ര​ക്ഷ​ണ പ്ര​ദേ​ശം എ​ന്നും രേ​ഖ​പ്പെ​ടു​ത്തും. 1967ലെ ​ഭൂ​വി​നി​യോ​ഗ​നി​യ​മ​പ്ര​കാ​രം ക്ര​മ​പ്പെ​ടു​ത്തി ല​ഭി​ച്ച സ്ഥ​ല​മാ​ണെ​ങ്കി​ൽ അ​വ ക​ര​ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തി ല​ഭി​ക്കാ​ൻ ന്യാ​യ​വി​ല​യു​ടെ 25 ശ​ത​മാ​നം തു​ക​യ​ട​ച്ചാ​ൽ മ​തി. നേ​ര​ത്തേ ഇ​ത് 50 ശ​ത​മാ​ന​മാ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 

അ​തേ​സ​മ​യം, 10 സെന്റ് ഭൂ​മി​യി​ൽ 120 ച​തു​ര​ശ്ര​മീ​റ്റ​ർ​വ​രെ വി​സ്തീ​ർ​ണ​മു​ള്ള വീ​ടും അ​ഞ്ച് സെന്റിൽ 40 ച​തു​ര​ശ്ര​മീ​റ്റ​ർ വാ​ണി​ജ്യ കെ​ട്ടി​ട​വും നി​ർ​മി​ക്കു​ന്ന​തി​നോ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നോ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നോ ഫീ​സ് അ​ട​യ്​​ക്കേ​ണ്ട​തി​ല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com