നിലമ്പൂരില്‍ നിന്നും കാണാതായ കുട്ടികളെ തമ്പാനൂരില്‍ കണ്ടെത്തി

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹീനൊപ്പം സഹപാഠിയായ  അജിന്‍ഷാദിനേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്
നിലമ്പൂരില്‍ നിന്നും കാണാതായ കുട്ടികളെ തമ്പാനൂരില്‍ കണ്ടെത്തി
Updated on
1 min read

തിരുവനന്തപുരം : നിലമ്പൂരില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തിയത്.  കുട്ടികളെ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലേക്ക് മാറ്റി. 

നിലമ്പൂര്‍ അകമ്പാടം  നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകന്‍ ഷഹീന്‍ എന്ന കുട്ടിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹീന്‍, രാവിലെ സ്‌കൂളിലേക്ക് പോയശേഷം തിരിച്ചു വന്നില്ലെന്നാണ് വീട്ടുകാര്‍ പരാതിയില്‍ പറയുന്നത്. 

പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹീനൊപ്പം സഹപാഠിയായ  അജിന്‍ഷാദിനേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തില്‍ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി.  

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് പേരെയും റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ തിരിച്ചു നാട്ടിലേക്ക് കൊണ്ടു വരാനായി ബന്ധുക്കള്‍ നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com