നീരൊഴുക്ക് കൂടി, വാഴാനി ഡാം തുറക്കാൻ അനുമതി; ജാഗ്രതാ നിർദേശം 

അധിക ജലം തുറന്നുവിട്ട് ജലനിരപ്പ് 61.88 മീറ്ററായി നിലനിർത്താനാണ് ഉത്തരവ്
നീരൊഴുക്ക് കൂടി, വാഴാനി ഡാം തുറക്കാൻ അനുമതി; ജാഗ്രതാ നിർദേശം 
Updated on
1 min read

തൃശ്ശൂർ: വാഴാനി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ അനുമതി. നീരൊഴുക്ക് കൂടി ജലവിതാനം ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയത്. പകൽ സമയത്ത് അധിക ജലം തുറന്നുവിട്ട് ജലനിരപ്പ് 61.88 മീറ്ററായി നിലനിർത്താനാണ് ഉത്തരവ്. 

ഷട്ടർ തുറക്കുന്നതുമൂലം വടക്കാഞ്ചേരി പുഴയിൽ ജലനിരപ്പ് ഉയരാനിടയുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. 

ഇന്ന് വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 61.87 മീറ്ററാണ്. 62.48 മീറ്ററാണ് ഡാമിന്റെ പൂർണസംഭരണ ശേഷി. ഡാമിൽ നിലവിൽ സംഭരണ ശേഷിയുടെ 98.28 ശതമാനം വെള്ളമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com