നീരൊഴുക്ക് ശക്തം,  ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; കക്കി– ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു

അണക്കെട്ടിൽ ഏഴ് അടി കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും
നീരൊഴുക്ക് ശക്തം,  ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; കക്കി– ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു
Updated on
1 min read

തൊടുപുഴ : ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായി. 7 അടി കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടി ആകുമ്പോൾ ഡാം തുറക്കും. 

ജലനിരപ്പ് ക്രമീകരിക്കാൻ മൂലമറ്റത്ത് വൈദ്യുത ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പത്തനംതിട്ടയിലെ കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. 

ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റീമീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് മുന്നറിയിപ്പ് നൽകി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com