നീലേശ്വരത്ത് പതിനാറുകാരിയെ ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രത്തിന് ശേഷം ഭ്രൂണാവശിഷ്ടം കുഴിച്ചിട്ടത് പിതാവ്

നീലേശ്വരത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രധാന തെളിവ് പൊലീസ് കണ്ടെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


കാസര്‍കോഡ്: നീലേശ്വരത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രധാന തെളിവ് പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതിയായ പിതാവ് തന്നെയാണ് ഭ്രൂണം വീടിന് സമീപം കുഴിച്ചിട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തഹസില്‍ദാറും ഫൊറന്‍സിക് സര്‍ജനും സംഭവസ്ഥലത്തെത്തിയിരുന്നു.കേസില്‍ പ്രധാന തെളിവായതിനാല്‍ ഭ്രൂണം ഡിഎന്‍എ പരിശോധനയ്ക്കായി അയക്കും. 

മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് വീട്ടില്‍ വെച്ചാണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്. കുട്ടി തന്നെയാണ് നീലേശ്വേരം സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. എട്ടാം ക്ലാസു മുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിച്ചിരുന്നെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER