

തിരുവനന്തപുരം∙ ഇരുചക്രവാഹനത്തിൽ പിന്നിലിരിക്കുന്നവർ ഹെൽമറ്റും കാർ യാത്രക്കാരെല്ലാവരും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ സെപ്തംബര്‍
മുതൽ പിഴ നൽകേണ്ടിവരും.100 രൂപ മുതൽ 500 രൂപ വരെയായിരിക്കും പിഴ. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടർ വാഹനനിയമം നടപ്പിലായാൽ പിഴ സംഖ്യ ഉയരും. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.
ഓഗസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രചാരണവും യാത്രക്കാർക്കു മുന്നറിയിപ്പും നൽകാനാണു കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. അതിനുശേഷം പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണു നിർദേശം.
സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെയും ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം വിവരിക്കുന്ന വിഡിയോ/സ്ലൈഡ് ഷോ, വാഹനം വിൽക്കുന്നതിനു മുൻപ് ഡീലർമാർ നിർബന്ധമായും ഉപയോക്താവിനായി പ്രദർശിപ്പിക്കണമെന്നു മോട്ടർ വാഹന വകുപ്പ് നിർദേശം നൽകി. ലഘുലേഖകളും ഉപയോക്താക്കൾക്കു നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates