തിരുവനന്തപുരം: നെൽവയൽ ഉടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റോയൽറ്റി തുക അടുത്ത മാസം മുതൽ വിതരണം ചെയ്യും. ഉദ്‌ഘാടനം നവംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹെക്ടറിന് വർഷം രണ്ടായിരം രൂപ വീതമാണ് റോയൽറ്റി. ഇതിനായി 40 കോടി രൂപ സർക്കാർ അനുവദിച്ചു.
തുടക്കത്തിൽ പത്ത് പേർക്കാണ് വിതരണം ചെയ്യുക. റോയൽറ്റിക്കായി ഇതുവരെ 60,000പേർ അപേക്ഷിച്ചിട്ടുണ്ട്. ഇനിയും അപേക്ഷ നൽകാം. http://www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷകൾ കൃഷി ഭവനുകൾ പരിശോധിച്ച് ഉറപ്പാക്കിയശേഷം കർഷകരുടെ ബാങ്ക് അക്കൗണ്ട് വഴി റോയൽറ്റി വിതരണം ചെയ്യും.
വയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യണം. പയർ വർഗങ്ങൾ, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങി നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താത്ത ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവർക്കും റോയൽറ്റി ലഭിക്കും. നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates