'പടയൊരുക്കത്തില്‍ ഇനി മൈക്ക് സെറ്റും ഡ്രൈവറും മാത്രമാകുമോ ?' പരിഹാസവുമായി കെ സുരേന്ദ്രന്‍

പടയൊരുക്കമല്ല കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണ്  കേരളമെന്നും കെ സുരേന്ദ്രന്‍ 
'പടയൊരുക്കത്തില്‍ ഇനി മൈക്ക് സെറ്റും ഡ്രൈവറും മാത്രമാകുമോ ?' പരിഹാസവുമായി കെ സുരേന്ദ്രന്‍
Updated on
1 min read

കൊച്ചി : പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം വെള്ളിയാഴ്ച മുതല്‍ തുടരുന്നുണ്ടോ എന്ന പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കളങ്കിതരായ ആരും പടയൊരുക്കം യാത്രയില്‍ ഉണ്ടാകില്ലെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇനിയിപ്പോള്‍ മൈക്കുസെറ്റും ഡ്രൈവറും മാത്രമേ യാത്രയില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. 

കോണ്‍ഗ്രസ്സ് പാര്‍ട്ടി പിരിച്ചുവിടണമെന്ന് മഹാത്മജി പണ്ടേ പറഞ്ഞത് ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും പോലുള്ള നേതാക്കളെ കാണേണ്ടിവരുമെന്ന ഉള്‍വിളി കൊണ്ടായിരിക്കും. പടയൊരുക്കമല്ല കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണ് കേരളം. ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com