

തിരുവനന്തപുരം: കൗണ്‍സിലിംഗിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച മനശാസ്ത്രജ്ഞനെതിരെ നടപടിയെടുക്കാതെ പൊലീസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഗിരീഷിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസ് ഇതുവരേയും ഇയ്യാളെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് നടപടിയെടുക്കാന്‍ വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ഉന്നതരുടെ ഇടപെടല്‍മൂലമാണെന്ന് ആരോപണം ഉയരുന്നു. പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും എഡിജിപിക്കും പരാതി നല്‍കിയിട്ടും പൊലീസ് നിഷ്‌ക്രിയാരാണെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി.
പരാതി നല്‍കിയിട്ട് 12 ദിവസങ്ങള്‍ കഴിഞ്ഞെന്നും ഇത്രയും പ്രസിദ്ധനായ പ്രതിയെ കണ്ടുപിടിക്കാന്‍ എന്താണിത്ര താമസമെന്നും രക്ഷകര്‍ത്താക്കള്‍ ചോദിക്കുന്നു. ചാനലുകളിള്‍ മനശാസ്ത്ര പരിപാടികള്‍ അവതരിപ്പിച്ചിരുന്നയാളായിരുന്നു ഗിരീഷ്. ഇയ്യാളെക്കുറിച്ച് ആര്‍ക്കും വിവരമില്ലായെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന മറുപടി.കുട്ടി ചൈല്‍ഡ് ലൈന് മുന്നിലും മജിസ്‌ട്രേറ്റിന് മുന്നിലും നല്‍കിയ പരാതി തെളിവായി ഉണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതുതന്നെ നിരവധിതവണ പരാതിപ്പെട്ടതിന് ശേഷമാണെന്നും ഇവര്‍ ആരോപിക്കുന്നു.
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിന് പിന്നില്‍ ഉന്നതരരുചടെ ഇടപെടല്‍ ഉള്ളതുകൊണ്ടാണെന്ന് കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. ഡോക്ടറിനെതിരെ പരാതിപ്പെട്ടതിന് ശേഷം കുടുംബത്തിന് ഫോണിലൂടെയും അല്ലാതെയും നിരവധി ഭീഷണികളാണ് ലഭിച്ചതെന്നും മാതാവ് പറയുന്നു. നീതിലഭിക്കാന്‍ അവസാനംവരെ പോരാടുമെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മതാവ് കൂട്ടിച്ചേര്‍ത്തു.
ട്ടിക്കു പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ സ്‌കൂളിലെ കൗണ്‍സിലറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയുമായി ഡോ.കെ ഗിരീഷിന്റെ ക്ലിനിക്കില്‍ എത്തിയത്. മാതാപിതാക്കളുമായി സംസാരിച്ച ശേഷം ഡോക്ടര്‍ കൂട്ടിയെ ഒറ്റയ്ക്ക് അകത്തു വിളിച്ചു കയറ്റി. കുറച്ചു സമയത്തിനു ശേഷം പുറത്തിറങ്ങിയ കുട്ടി ഭയപ്പെട്ടിരിക്കുന്നതു കണ്ട് മാതാപിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates