പത്തനംതിട്ട, തിരുവല്ല നഗരസഭാ പരിധിയില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്, കലക്ടര്‍ ഉത്തരവിറക്കി

പത്തനംതിട്ട, തിരുവല്ല നഗരസഭാ പരിധിയില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്, കലക്ടര്‍ ഉത്തരവിറക്കി
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം
Updated on
1 min read

പത്തനംതിട്ട: കോവിഡ് സമൂഹ വ്യാപനം തടയുന്നതിന് പത്തനംതിട്ട, തിരുവല്ല നഗരസഭാ പരിധികളില്‍ ജനങ്ങളുടെ കൂടിച്ചേരലുകള്‍ നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. ജൂലൈ ഏഴു മുതല്‍ പതിനാലു വരെ നഗരസഭാ പരിധിയില്‍ പ്രകടനങ്ങള്‍, ധര്‍ണകള്‍ തുടങ്ങിയവ അനുവദിക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.  

പത്തനംതിട്ടയില്‍ എംഎസ്എഫ് നേതാവിന് രോഗബാധയുണ്ടായതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. പരീക്ഷാ വിജയികളെ അടക്കം നിരവധി പേരെ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് സമ്പര്‍ക്കം ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഉറവിടം അറിയാത്ത കൂടുതല്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്.

അനാവശ്യ യാത്രകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും, പോകുന്ന ഇടങ്ങള്‍ ഡയറിയില്‍ കുറിച്ചു വയ്ക്കണമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com