പത്താനാപുരത്തും ആനവേട്ട; കൈതച്ചക്കയില്‍ പന്നിപ്പടക്കം വെച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കറവൂര്‍ സ്വദേശികളായ അനിമോന്‍, രഞ്ജിത്, ശരത് എന്നിവരാണ് പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊട്ടാരക്കര: പത്തനാപുരം കറവൂരില്‍ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൈതച്ചക്കയില്‍ പന്നിപ്പടക്കം വച്ചാണ് ആനവേട്ട നടത്തിയത്. കറവൂര്‍ സ്വദേശികളായ അനിമോന്‍, രഞ്ജിത്, ശരത് എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 11നാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ച പാലക്കാട് വനമേഖലയിലും കൈതച്ചക്കയില്‍വച്ച പന്നിപ്പടക്കം കഴിച്ച ഗര്‍ഭിണിയായ ആന ചരിഞ്ഞിരുന്നു. എന്നാല്‍ ഇത് ബോധപൂര്‍വമായ  ആനവേട്ടയായിരുന്നില്ലെന്ന്  പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. പന്നികള്‍ കൃഷിയിടത്തില്‍ കടക്കുന്നത് തടയാന്‍ വച്ച പടക്കം നിറച്ച പഴം ആന അബദ്ധത്തില്‍ കഴിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com