തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില് വ്യാഴാഴ്ച വൈകിട്ട് ആറ് മണിവരെ 1,52,292 പേര് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളുമാണ് ലഭിച്ചത്. 19,747 നാമനിര്ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്പ്പറേഷനുകളിലേക്ക് 3,843 നാമനിര്ദ്ദേശ പത്രികകളും ലഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്ന്ന് നവംബര് 12 മുതലാണ് പത്രിക സമര്പ്പണം ആരംഭിച്ചത്. വ്യാഴാഴ്ചയോടെ പത്രികാ സമര്പ്പണം അവസാനിച്ചു. നാമനിര്ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. സ്ഥാനാര്ത്ഥിത്വം പിന്വലിക്കാനുള്ള അവസാന തീയതി നവംബര് 23-നാണ്.
സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്ഗനിര്ദ്ദേശങ്ങള് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില് സ്ഥാനാര്ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്ദ്ദേശകന് എന്നിവര്ക്കു പുറമേ സ്ഥാനാര്ത്ഥി എഴുതി നല്കുന്ന ഒരാള്ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates