പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, ശബരിമലയില്‍ അയ്യപ്പന്മാര്‍ക്കു നിയന്ത്രണം

പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, ശബരിമലയില്‍ അയ്യപ്പന്മാര്‍ക്കു നിയന്ത്രണം
പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, ശബരിമലയില്‍ അയ്യപ്പന്മാര്‍ക്കു നിയന്ത്രണം
Updated on
1 min read


ശബരിമല: പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ അയ്യപ്പ ഭക്തര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പമ്പാ നദിയിലെ അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്.

പമ്പാ നദിയില്‍ ഇറങ്ങുന്നതിനു ഭക്തര്‍ക്കു നിയന്ത്രണമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മാസപൂജകള്‍ക്കു ക്ഷേത്രം തുറക്കാനിരിക്കെയാണ് ബോര്‍ഡിന്റെ അറിയിപ്പ്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ, കൊച്ചു പമ്പ, കക്കി ഡാമുകള്‍ തുറന്നത് നദിയില്‍ ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com