കോഴിക്കോട്: കല്യാണസദസ്സില്‍ രാത്രി കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മിമിക്രി കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. റഫീക്ക് മാത്തോട്ടമാണ് ഇന്നലെ രാത്രി തിരുവണ്ണൂരില്‍ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. 46 വയസ്സായിരുന്നു.
ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെലിവിഷന്‍ ചാനലുകളിലും വേദികളിലും മിമിക്രിയും ഗാനമേളയും നടത്തിയ റഫീക്ക് കൊച്ചിന്‍ പോപ്പിന്‍സ്, തൃശൂര്‍ തൈക്ലോണ്‍ ട്രൂപ്പുകളില്‍ അംഗമായിരുന്നു. പരേതനായ ചക്കുംകടവ് എന്‍എസ് മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ഫസ്തിമ. മക്കള്‍ ഇനായത്ത്, തമീം. കബറടക്കം ഇന്ന് ഉച്ചയ്ക്ക് മാത്തോട്ടം കബര്‍സ്ഥാനില്‍ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates