പറന്നുയരാന്‍ വീണ്ടും കരിപ്പൂര്‍; സൗദി എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിച്ചു

 മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്നു. പുലര്‍ച്ചെ 3.15 നായിരുന്നു ആദ്യഫ്‌ളൈറ്റ്. ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലും റിയാദില്‍ നിന്ന് മൂന്നും സര്‍വ്വീസുകള
പറന്നുയരാന്‍ വീണ്ടും കരിപ്പൂര്‍; സൗദി എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിച്ചു
Updated on
1 min read

കരിപ്പൂര്‍:  മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്നു. പുലര്‍ച്ചെ 3.15 നായിരുന്നു ആദ്യഫ്‌ളൈറ്റ്. ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലും റിയാദില്‍ നിന്ന് മൂന്നും സര്‍വ്വീസുകളാണ് ഇനിമുതല്‍ ഉണ്ടാവുക.

വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു നേരത്തെ സര്‍വ്വീസ് നിര്‍ത്തി വച്ചത്. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

കോഴിക്കോട് നിന്നുമാണ് സൗദിയിലേക്ക് എറ്റവും അധികം യാത്രക്കാരുള്ളതായി കണക്കാക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങലിലാണ് ജിദ്ദയിലേക്കും റിയാദിലേക്കും  കരിപ്പൂര് നിന്നും വിമാനമുള്ളത്. ഹജ്ജ്, ഉംറ തീര്‍ത്ഥാടകരും ഇനി കരിപ്പൂരിനെയാവും ആശ്രയിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com