പാണക്കാട് ബഷീര്‍ അലി തങ്ങള്‍ പീഡിപ്പിച്ചെന്ന് കമ്മീഷന്‍; പട്ടികയില്‍ നിന്നൊഴിവായി?

പാണക്കാട് ബഷീര്‍ അലി തങ്ങള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സോളാര്‍ റിപ്പോര്‍ട്ട്.കത്തില്‍ പരാമര്‍ശിച്ച മറ്റുള്ളവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ കേസെടുക്കേണ്ടവരുടെ പട്ടികയില്‍ ബഷീര്‍ അലി ഇല്ല
പാണക്കാട് ബഷീര്‍ അലി തങ്ങള്‍ പീഡിപ്പിച്ചെന്ന് കമ്മീഷന്‍; പട്ടികയില്‍ നിന്നൊഴിവായി?
Updated on
1 min read

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവരുടെ നിരയില്‍ പാണക്കാട് ബഷീര്‍ അലി തങ്ങളുടെ പേരും. റിപ്പോര്‍ട്ടിലെ 116ാം പേജിലാണ് പരാമര്‍ശം. അന്നത്തെ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് സരിത ബഷീര്‍ അലി തങ്ങളെ കണ്ടിരുന്നു. ബഷീര്‍ അലി തങ്ങള്‍ സരിതയെ വീട്ടിലേക്ക് വിളിപ്പിച്ചു. പ്രൊജക്ടിന്റെ സ്ഥലം കാണുന്നതിന് വേണ്ടിയാണെന്നായിരുന്നു പറഞ്ഞത്. അവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഫോണ്‍ വഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്ത സരിതയുടെ കത്തില്‍ പറയുന്നു.

സരതി ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ കഴമ്പുണ്ടെന്ന നിഗമനമാണ് ജസ്്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷയിലെ 110-ാം പേജിലാണ് സരിത എസ് നായര്‍ 19.7.2013ല്‍ എഴുതിയ കത്തുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ എപി അബ്ദുള്ളക്കുട്ടി വരെയുള്ളവര്‍ക്കെതിരായ ആരോപണങ്ങളാണ് കത്തില്‍ വിശദാംശങ്ങളോടെ നല്‍കിയിട്ടുള്ളത്. 

കത്തിലെ പരാമര്‍ശം അനുസരിച്ച് തുടരന്വേഷണം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാണക്കാട് ബഷീര്‍ അലി തങ്ങളുടെ പേര് തുടരന്വേഷണത്തിന്റെ പട്ടികയില്‍ പരാമര്‍ശിച്ചിട്ടില്ല. പാണക്കാട് തങ്ങള്‍ മാത്രം എങ്ങനെ പട്ടികയില്‍ നിന്നൊഴിവായി എന്നത് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com