

തൃശൂര്‍: മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചിന്നക്കടയിലെ പാപ്പാത്തിച്ചോലയില്‍ തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്. പാപ്പാത്തിച്ചോലയിലേത് ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥിക്കാനെത്തുന്ന സ്ഥലമാണ്. കുരിശ് തകര്‍ത്തെങ്കിലും ഇനിയും അവിടെ പോയി പ്രാര്‍ഥിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയ്ക്ക് ഭൂമിയില്ല. മരിയ സൂസൈന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണത്. അറുപത് വര്‍ഷശമായി അദ്ദേഹം കൈവശംവെച്ച് അനുഭവിക്കുന്ന ഭൂമിയാണ്. രാജകുമാരി പഞ്ചായത്തില്‍ രണ്ട് പ്രാവശ്യം പട്ടയത്തിന് അപേക്ഷ നല്‍കിയതിന്റെ രേഖകള്‍ പഞ്ചായത്തിലുണ്ട്. ആ സ്ഥലത്ത് വളരെ മുമ്പേ കുരിശ് സ്ഥാപിച്ചിട്ടുള്ളതാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
രണ്ടു വര്‍ഷംം മുമ്പ് മരിയ സൂസൈന്‍ സ്പിരിറ്റ് ഇന്‍ ജീസസിനെ സമീപിച്ച് പാപ്പാത്തിച്ചോലയിലെ കുരിശ് മാാറ്റി പുതിയ കുരിശ് സ്ഥാപിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെ പുതിയ കുരിശ് സ്ഥാപിച്ചത്. കുരിശ് നില്‍ക്കുന്നത് വെറും അഞ്ചടി വീതിയും അഞ്ചടി നീളവുള്ള സ്ഥലത്താണ്. അല്ലാതെ 2000 ഏക്കര്‍ ഭൂമി സംഘടന കൈയേറിയിട്ടില്ല. കുരിശ് നില്‍ക്കുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ഷെഡ്ഡുകള്‍ സംഘടനയുടേതല്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കുരിശ് നീക്കുന്ന നടപടി ഭരണകൂടം അറിയിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിക്കുമെ്ന്നും ഭാരവാഹികള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates