പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കൂട്ടര്‍ സമീപിച്ചു ; വെളിപ്പെടുത്തലുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

ചാലക്കുടിയില്‍ മല്‍സരിക്കാനാണ് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടത്. തൃശൂരില്‍ മല്‍സരിക്കാന്‍ മറ്റൊരു കൂട്ടരും നിര്‍ദേശിച്ചു
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കൂട്ടര്‍ സമീപിച്ചു ; വെളിപ്പെടുത്തലുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്
Updated on
1 min read

കൊച്ചി : പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളില്‍ മനസ്സുതുറന്ന് റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്. മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കൂട്ടര്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു മല്‍സര രംഗത്തേക്ക് താനില്ലെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കിയത്. 

ചാലക്കുടിയില്‍ മല്‍സരിക്കാനാണ് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടത്. തൃശൂരില്‍ മല്‍സരിക്കാന്‍ മറ്റൊരു കൂട്ടരും നിര്‍ദേശിച്ചു. എന്നാല്‍ മല്‍സരത്തിനില്ലെന്ന മറുപടിയാണ് രണ്ടുകൂട്ടരോടും പറഞ്ഞതെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി. 

ഹൈക്കോടതിയുടെ ലീഗല്‍ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. കുര്യന്‍ ജോസഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് വിവിധ പ്രാസംഗികര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുര്യന്‍ ജോസഫിനെ കോട്ടയം അടക്കം പല മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമായി പ്രചരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com