പികെ ശശി പൊതുപരിപാടി റദ്ദാക്കി, അനാരോഗ്യമെന്ന് വിശദീകരണം

പികെ ശശി പൊതുപരിപാടി റദ്ദാക്കി, അനാരോഗ്യമെന്ന് വിശദീകരണം
പികെ ശശി പൊതുപരിപാടി റദ്ദാക്കി, അനാരോഗ്യമെന്ന് വിശദീകരണം
Updated on
1 min read

പാലക്കാട്: ലൈംഗിക പീഡനകേസില്‍ ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി പൊതുപരിപാടി റദ്ദാക്കി. ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം എത്തില്ലെന്നാണ് ഇന്നു രാവിലെ അറിയിപ്പു നല്‍കിയത്. അനാരോഗ്യത്തെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. 

കഴിഞ്ഞ ദിവസം നടന്ന പരിപാടികളില്‍ പികെ ശശി പങ്കെടുത്തിരുന്നു. ഇവിടെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറയുന്നത് ചില വിവര ദോഷികള്‍ ആണെന്നാണ് ശശി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. 

ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്ന ശശിയുടെ പ്രസ്താവനയും ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനു പിന്നാലെ മാധ്യമങ്ങളോട് പ്രകോപിതനായി സംസാരിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'A special alliance of Modi, V.D., and the ED'; an attempt to corner Pinarayi and Riyas: M.V. Govindan.
Veena George
SNDP Microfinance Fraud High Court
ramya haridas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com